കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്യാമളക്കെതിരെ വിമതനീക്കമെന്ന് റിപ്പോര്‍ട്ട്. ശ്യാമളയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ മത്സരത്തിനൊരുങ്ങുന്നു. പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ആണ് ഉയരുന്നത്. ജില്ലാ കമ്മിറ്റി യോഗത്തിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ടികെ ഗോവിന്ദന്‍ പാര്‍ട്ടി വിടുമെന്നും അറിയിച്ചിട്ടുണ്ട്.
കടുത്ത എതിര്‍പ്പും അസംതൃപ്തിയും തളിപ്പറമ്പിലെ പാര്‍ട്ടിയില്‍ ശക്തമാകുന്നതോടെ വിമതനീക്കം കോണ്‍ഗ്രസ് നേത്യത്വം നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പെട്ടെന്ന് തീരുമാനിക്കണ്ടയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.






