കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎയുടെ ഭാഗമായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ മത്സരിക്കും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും ട്വന്റി 20 സ്ഥാനാർഥികളായിരിക്കും. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ബിജെപിയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളെയാണ് ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ, ബേപ്പൂരിൽ കെ.പി. പ്രകാശ് ബാബു, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി. മുരളീധരൻ, തൃശൂരിൽ പത്മജ, തിരുവല്ലയിൽ അനൂപ് ആന്റണി, പാലക്കാട് ശോഭ സുരേന്ദ്രൻ, പൂഞ്ഞാറിൽ പി.സി. ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നാളെയും മറ്റന്നാളുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.






