തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ കെഎസ്ആര്‍ടിസിയുടെ ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കിത്തുടങ്ങി. മൂവായിരത്തിലധികം ബസുകളില്‍ ഒരു മാസത്തേക്കാണ് ഒന്നരക്കോടിയോളം രൂപ ചെലവിട്ട് പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണി പറയുന്നതായിരുന്നു പരസ്യങ്ങള്‍.
ബസുകളിലെ പരസ്യം നീക്കാത്തതു സംബന്ധിച്ച് ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യുഡിഎഫ് പരാതിപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ബോര്‍ഡുകളും പരസ്യങ്ങളും 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് പെരുമാറ്റച്ചട്ടം.






