കണ്ണൂർ: നുണകളിലൂടെ പാർട്ടിയെ ദീർഘകാലം സംരക്ഷിക്കാനാകില്ലെന്ന് സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദൻ. നുണകൾ താൽക്കാലികമായി നിലനിൽക്കാമെങ്കിലും സത്യം ഒടുവിൽ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. എം.വി. ജയരാജനും കെ.കെ. രാഗേഷും ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് പ്രതികരണം.
തനിക്കെതിരെ പാർലമെന്ററി വ്യാമോഹം ആരോപിക്കുന്നത് തള്ളിക്കളഞ്ഞ ഗോവിന്ദൻ, സ്ഥാനാർഥിത്വം ലക്ഷ്യമിട്ടല്ല പ്രതിഷേധമെന്നും വ്യക്തമാക്കി. പാർട്ടിയിലെ അനീതിക്കെതിരായ നിലപാടാണ് എടുത്തതെന്നും, ആവശ്യമെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, ജമാഅത്തെ ഇസ്ലാമി പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






