മുംബൈ: കുടുംബ വഴക്കിനിടെ 13 വയസ്സുള്ള മകന്റെ മുന്നിൽ ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം . യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്, രാജ്കുമാർ ഗുപ്ത (42), സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നുവെങ്കിലും ഗുജറാത്തിലെ സൂറയിൽ നിന്ന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
പുഷ്പയുടെ സഹോദരൻ കമലേഷ് കുമാർ ഗുപ്ത (30) പോലീസിനോട് പറഞ്ഞത്, ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നെന്നും , മാർച്ച് 14ന് വീണ്ടും തർക്കത്തിനുശേഷം പുഷ്പ രാജ്കുമാറിനെതിരെ പരാതി നൽകിയിരുന്നു. കമലേഷ് മക്കളെയും സഹോദരിയെയും രക്ഷിക്കാനായി മുംബൈയിലേക്ക് വന്നപ്പോൾ, തന്റെ ആർമി ഐഡി കാർഡ് രാജ്കുമാറിന്റെ വീട്ടിൽ മറന്നുവച്ച കാര്യം ഓർത്ത് തിരികെ പോയപ്പോഴാണ് പ്രതി തന്നെ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്.
പിന്നീട് രാജ്കുമാർ മുളുണ്ട് സ്റ്റേഷനിലെത്തി, പരാതി നൽകിയ പുഷ്പയെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിന് മുന്നിലേക്ക് തള്ളി. 13 വയസ്സുകാരനായ മകൻ സാക്ഷ്യം വഹിച്ച ക്രൂരത. സംഭവത്തിനു ശേഷം പുഷ്പ ഉടൻ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്റ്റേഷനിലെ CCTV ക്യാമറകളിൽ സംഭവം പതിഞ്ഞിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.






