സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പെരുമ്പാവൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പെരുമ്പാവൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും . എൻഡിഎ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ലക്ഷ്മി പ്രിയയ്ക്ക് മണ്ഡലത്തിൽ വോട്ടില്ലാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ജിബി പാത്തിക്കലിനെ രംഗത്തിറക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്.

മണ്ഡലം വൈസ് പ്രസിഡന്റ് പദവിയിലിരിക്കെയാണ് അദ്ദേഹം പാർട്ടി വിട്ട് എൻഡിഎ പാളയത്തിലെത്തുന്നത്. പെരുമ്പാവൂരിലെ പ്രബലമായ ക്രൈസ്തവ വോട്ടുകളും കോൺഗ്രസ് അനുഭാവികളുടെ വോട്ടുകളും ജിബിയിലൂടെ സമാഹരിക്കാമെന്നാണ് എൻഡിഎ കണക്കുകൂട്ടുന്നത്.


​ലക്ഷ്മി പ്രിയയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കരുത്തുറ്റ മറ്റൊരു സ്ഥാനാർത്ഥിയെ തേടി എൻഡിഎ നീങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യക്തിപരമായ സ്വാധീനമുള്ള ജിബി പാത്തിക്കലിന്റെ വരവ് മണ്ഡലത്തിലെ മത്സരചിത്രം തന്നെ മാറ്റിവരയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വരും മണിക്കൂറുകളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.