Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാൻ കാർഡ് അപേക്ഷാ നിയമങ്ങൾ മാറുന്നു; ആധാർ ഉപയോഗിച്ചുള്ള അപേക്ഷ മാർച്ച് 31 വരെ മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷാ നടപടികളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ് . പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ, ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല . പാൻ കാർഡ് ഇല്ലാത്തവർ മാർച്ച് 31 നു മുൻപ് ആധാർ ഉപയോഗിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം .നിലവിലെ സാഹചര്യത്തിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകിക്കൊണ്ട് പാൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഏപ്രിൽ 1 മുതൽ ഈ രീതി അവസാനിക്കും. അപേക്ഷകർക്ക് കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും എന്നത് പാൻ കാർഡ് എടുക്കുന്നത് നിലവിലുള്ളതിനേക്കാൾ സങ്കീർണമാക്കും.പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, ആധാർ കാർഡിന് പുറമെ ജനനത്തീയതി തെളിയിക്കുന്നതിനുള്ള അധിക രേഖകൾ കൂടി സമർപ്പിക്കേണ്ടതായി വരും. കൂടാതെ വോട്ടർ ഐഡി കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, സത്യവാങ്മൂലം അല്ലെങ്കിൽ മറ്റ് സർക്കാർ അംഗീകൃത രേഖകൾ എന്നിവയും സമർപ്പിക്കാം .

ഏപ്രിൽ 1 മുതൽ പാൻ കാർഡിലെ പേര് ആധാർ കാർഡിലുള്ളതുപോലെ തന്നെ ആയിരിക്കണം. നിലവിലുള്ള അപേക്ഷാ ഫോമുകൾ ഏപ്രിൽ ഒന്നോടെ അസാധുവാകും. പിന്നാലെ പുതിയ പാൻ അപേക്ഷാ ഫോമുകൾ സർക്കാർ ഉടൻ തന്നെ പുറത്തിറക്കും. പുതിയ നിയമം വരുന്നതോടെ അപേക്ഷകളുടെ പരിശോധനകൾ കൂടുതൽ കർശനമാക്കും. പുതിയ പാൻ കാർഡിനായി അപേക്ഷകർക്ക് Protean (മുമ്പ് NSDL eGov), UTITSL പോർട്ടലുകൾ വഴി ഓൺലൈനായി അപേക്ഷിക്കാനാവുന്നതാണ് . ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ വഴി ഇൻസ്റ്റന്റ് ഇ-പാൻ സൗകര്യവും പ്രയോജനപ്പെടുത്താം. അപേക്ഷിക്കുന്നവർക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ abhirendra.pal@csc.gov.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.

Advertisement
WhiteswanTV Footer