മുറിച്ച സവാള അങ്ങനെ തന്നെ ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍ സവാള ശരിയായ രീതിയില്‍ അല്ല സൂക്ഷിക്കുന്നതെങ്കില്‍ അവയില്‍ ബാക്ടീരിയകള്‍ വളരാനും സവാളയുടെ ഗുണം കുറയാനും കാരണമാകാറുണ്ട്. ഒരിക്കലും സവാള അരിഞ്ഞതും മുറിച്ചതും തുറന്ന് ഫ്രിഡ്ജില്‍ വയ്ക്കരുത്.
അരിഞ്ഞ സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ എപ്പോഴും ഒരു ബോക്സില്‍ അടച്ച് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. സവാളയിലെ ഈര്‍പ്പം കാരണം പൂപ്പല്‍ ഉണ്ടാകാതിരിക്കാന്‍ പാത്രത്തിനടയില്‍ ഒരു ടിഷ്യുപേപ്പര്‍ വയ്ക്കുന്നത് നന്നായിരിക്കും. ഇത് അധികമുള്ള ഈര്‍പ്പം വലിച്ചെടുക്കുന്നു.
സവാള മുറിച്ചുകഴിഞ്ഞാല്‍ അധികം താമസിക്കാതെ ഫ്രിഡ്ജിലേക്ക് മാറ്റണം. ദീര്‍ഘനേരം പുറത്തിരുന്നാല്‍ അതില്‍ ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും.
സവാള കൂടുതല്‍ ദിവസം ദിവസം സൂക്ഷിക്കണമെങ്കില്‍ അരിഞ്ഞ ശേഷം ഒരു പാത്രത്തില്‍ നിരത്തിവച്ച് 1-2 മണിക്കൂര്‍ ഫ്രീസറില്‍ വയ്ത്തുക. ശേഷം ഒരു സിപ് ലോക്ക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ 2,3 മാസം കേടുകൂടാതെ സൂക്ഷിക്കാം.






