പാലക്കാട്: പാലക്കാട് ജില്ലയിലെ കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കോട്ടായി കരിയാങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വിൻ (23) ഗുരുതരമായി പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.






