തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീട്ടില്‍ പോയി ചോദിക്ക് എന്ന മുഖ്യമന്ത്രിയുടെ മറുപടിക്ക് ജനങ്ങള്‍ തെരുവില്‍ മറുപടി നല്‍കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.
ആര്‍എസ്എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് ആരെന്ന് ചോദിച്ച സതീശന്‍ ബിജെപി-സിപിഎം ഡീല്‍ ഇന്നും ആവര്‍ത്തിച്ചു. അസഭ്യം പറയുന്നത് പിണറായിയുടെ ശീലമാണെന്നും അദ്ദേഹം പറഞ്ഞു.






