കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ എല്‍ഡിഎഫ്. അന്‍വര്‍ നല്‍കിയ സത്യമാങ്മൂലത്തില്‍ ഒരു കേസ് ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി. 11 കേസുകള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം പൊലീസ് 2025 ല്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ ചോര്‍ത്തല്‍ കേസ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.
എന്നാല്‍ പത്രിക തള്ളണമെന്ന ആവശ്യം വരണാധികാരി തള്ളി. ഇതിനെതിരെ രേഖാമൂലം പരാതി നല്‍കുമെന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. അതേസമയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന്റെയും പത്രിക സ്വീകരിച്ചു. റിയാസിന്റെ ഒരു അപരന്റെ പത്രിക തള്ളി. അന്‍വറിന്റെ നാല് അപരന്‍മാരുടെ പത്രികകള്‍ സ്വീകരിച്ചു.






