കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാലികള്‍, മുദ്രാവാക്യം വിളികള്‍, പോസ്റ്റര്‍-ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. തെരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍, പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല.






