ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അതിന് ഈ സ്മൂത്തി മാത്രം മതി. കാഴ്ചയില്‍ മാത്രമല്ല ഇത് നമ്മുടെ ദിവസത്തിന് തുടക്കം തന്നെ എനർജി നൽകും. പോഷകങ്ങള്‍ നിറഞ്ഞ ഈ സ്മൂത്തി എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
വാഴപ്പഴം- ഒന്ന്
സ്ട്രോബെറി- 5 എണ്ണം
ബ്ലൂബെറി- ഒരു പിടി
മാങ്ങ – ഒന്ന്
ബദാം മില്‍ക്ക്- ആവശ്യത്തിന്
തേന്‍- ആവശ്യമെങ്കില്‍ മധുത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ പഴവും ചെറുതായി അരിഞ്ഞ് അത് ബദാം പാലുമായി വേറേ വെറെ മിക്സ് ആക്കുക. ശേഷം ഒരു ഗ്ലാസ്സ് എടുത്ത് അതിലേക്ക് ഓരോ പഴവും ഓരോ ലെയര്‍ ആയി ഒഴിച്ച് മിക്സ് ആക്കാവുന്നതാണ്. വേണമെങ്കില്‍ കൂടുതല്‍ ഗുണങ്ങള്‍ക്കായി നിങ്ങള്‍ക്ക് അണ്ടിപ്പരിപ്പോ അല്ലെങ്കില്‍ മറ്റ് നട്സുകളോ ചേര്‍ക്കാം. ഇനി ഇതൊരു ഗ്ലാസിലേക്ക് ഒഴിച്ച് സെർവ് ചെയ്താൽ കിടിലന്‍ സ്മൂത്തി തയ്യാര്‍.






