തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് ശ്കതമാകുമ്പോൾ ഡീൽ ആരോപണങ്ങളും കൂടെ ചൂട് പിടിക്കുകയാണ്. ഇപ്പോഴിതാ ഡീൽ ആരോപണം നടത്തിയ മുരളീധരനെ വെല്ലുവിളിച്ചിരിക്കുകയാണ് ആർ ശ്രീലേഖ. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി പ്രശാന്തിനൊപ്പമാണെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. മുരളീധരന് ധൈര്യമുണ്ടെങ്കില്‍ കൗണ്‍സിലറുടെ പേര് വെളിപ്പെടുത്തട്ടെയെണ് ശ്രീലേഖയുടെ വെല്ലുവിളി. വട്ടിയൂർക്കാവിൽ ബിജെപി-സിപിഐഎം ഡീല്‍ ഉണ്ടെന്ന് മുരളീധരൻ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വാക് പോര് മുറുകിയിരിക്കുന്നത്.
വട്ടിയൂര്‍ക്കാവിലെ ഡീല്‍ ആരോപണം വി കെ പ്രശാന്ത് കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു. കെ മുരളീധരന്‍ പരാജയം ഉറപ്പിച്ചു കഴിഞ്ഞതുകൊണ്ടാണ് എങ്ങനെയൊക്കെ പറയുന്നത് എന്നതായിരുന്നു പ്രശാന്തിന്റെ മറുപടി. തോൽവിക്ക് മുന്നോടിയായുള്ള വിവാദങ്ങൾ ആണെന്നും, ഡീല്‍ ആരോപണം തോല്‍വിക്ക് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും ശ്രീലേഖ പരിഹസിച്ചു.




