Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളം പോളിങ് ബൂത്തിലേക്ക്; നിർണ്ണായകമായി കന്നിവോട്ടർമാരും വനിതാ വോട്ടർമാരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുമ്പോൾ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധികരിച്ചിരിക്കുകയാണ്. 2.71 കോടി വോട്ടർമാർ ഇത്തവണ വിധി എഴുതുമ്പോൾ നിർണായകമാകുന്നത് കന്നി വോട്ടർമാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്താകെ 4,66,408 പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ യുവ വോട്ടർമാരുടെ പങ്ക് നിർണായകമാകും.ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്. 36,32,210 പേരാണ് ഇത്തവണ വിധിയെഴുതുന്നത്.

കന്നിവോട്ടർമാരെ പോലെ തന്നെ വലിയ സ്വാധീനം ചെലുത്തുന്ന മറ്റൊരു വിഭാഗമാണ് സ്ത്രീ വോട്ടർമാർ. ആകെ വോട്ടർമാരായ 2,71,42,952 പേരിൽ 1,39,21,868 പേർ സ്ത്രീകളാണ്. പുരുഷന്മാരേക്കാൾ ഏഴ് ലക്ഷത്തോളം അധികമാണ് സ്ത്രീ വോട്ടർമാർ എന്നുള്ളത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം ഉള്ളതാണ്. പട്ടികയിൽ 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്.

പ്രായം തളർത്താത്ത ആവേശവുമായി ഇത്തവണ 100 മുതൽ 109 വയസ്സുവരെയുള്ള 1,501 പേരും 110 വയസ്സിന് മുകളിൽ പ്രായമുള്ള 54 പേരും പട്ടികയിലുണ്ട്. വോട്ടർമാരിൽ കൂടുതലും 40-നും 49-നും ഇടയിൽ പ്രായമുള്ളവരാണ്.

Tags :

Recent News

Advertisement
WhiteswanTV Footer