ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. ഹരിയാനയിലെ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന പരാതിയിലാണ് തെളിവായി ചിത്രങ്ങളടക്കം പുറത്ത് വന്നനിരിക്കുന്നത്. വിഷയത്തിൽ ഹൈക്കമാൻഡ് ഇപ്പോഴും മൗനം പാലിക്കുകയാണ്.
പരാതിക്കാരനായ കോൺഗ്രസ് നേതാവ് ഗൗരവ് കുമാറിന്റെ ഭാര്യ സുചിത്രക്കൊപ്പം നോട്ടുകെട്ടുകളുമായി നിൽക്കുന്ന കെ സി വേണുഗോപാലിൻ്റെ ദൃശ്യങ്ങളാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. ആറ് മാസം മുമ്പ് വേണുഗോപാലിൻ്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയതെന്ന് പരാതിക്കാരൻ വെളിപ്പെടുത്തി. ഹരിയാനയിൽ സുചിത്രക്ക് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കോഴ വാങ്ങിയതായാണ് ആക്ഷേപം. എന്നാൽ സീറ്റ് നൽകാതെ വന്നതോടെ വിഷയം തണുപ്പിക്കാൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നൽകാമെന്ന് വേണുഗോപാൽ ഉറപ്പ് നൽകിയതായും പരാതിക്കാരൻ വ്യക്തമാക്കുന്നു.




