യു.ഡി.എഫിലെ ഒന്നാം നിര നേതാവും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന അതികായനുമാണ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴിതാ ഉപമുഖ്യമന്ത്രി പദത്തിന് തനിക്ക് മോഹമില്ലെന്നാണ് പ്രതികരണം. മൂന്നുതവണ വ്യവസായമന്ത്രി, ലോക്‌സഭാംഗം, തുടങ്ങി വിവിധ പദവികളിലെ ഭരണപരിചയമുണ്ട് കുഞ്ഞാലിക്കുട്ടിക്ക്. വയനാട് പുനരധിവാസത്തിന് വേണ്ടി വീട് നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെയും ലീഗിന്റെയും പദ്ധതികളിലായി വീട് കിട്ടി.
വികസനം പറഞ്ഞു സർക്കാർ വോട്ടു തേടുന്നതിനെ രൂക്ഷമായി കുഞ്ഞാലികുട്ടി വിമർശിച്ചു. കേരളം ഇന്നലെ പെയ്ത മഴയ്ക്ക് പൊട്ടിമുളച്ചതല്ലല്ലോ. കേരളം ഇവിടെ ഉണ്ടായിരുന്നല്ലോ. ഇന്ത്യക്കും ലോകത്തിനും മാതൃകയായി ജീവിതനിലവാരം, ആരോഗ്യരംഗം അങ്ങനെ പലതിലും വേൾഡ് സ്റ്റാന്റേഡായിട്ട് എത്ര കാലമായി എന്നതായിരുന്നു പ്രതികരണം. വെറും 10 വർഷമായി ഒരു ഭരണം അഴിമതികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു. ശക്തമായി തന്നെ യുഡിഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




