യുകെ: കയാക്കിങ്ങിനിടെ പുഴയിൽ വീണ് മലയാളി യുവതി മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനിയായ കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്. വെള്ളിക്കോത്ത് കാരക്കുഴിയിലെ വിരമിച്ച സൈനികൻ രാജഗോപാലിന്റെ മകളാണ് കീർത്തി.
യുകെയിൽ ആരോഗ്യ മേഖലയിലായിരുന്നു ജോലി. കയാക്കിങ് നടത്തുന്നതിനിടെ പുഴയിൽ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അമ്മ റീന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥയാണ്.




