Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അവൻ തിരിച്ചുവരും; വരുൺ ചക്രവർത്തിയെ പിന്തുണച്ച് കോച്ച് അഭിഷേക് നായര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: കെകെആറിനെ സംബന്ധിച്ചിടത്തോളം അവരുടെ ബോളിങ് നിര വൻ ശക്തരാണ്. എന്നാൽ ടീമിലെ സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോമിലെ ആശങ്ക ആരാധകർക്കിടയിൽ നിരാശ ഉണ്ടാക്കിയിരിക്കുകയാണ്. പക്ഷെ താരത്തിന് ആത്മവിശ്വാസം നൽകികൊണ്ട് പിന്തുണയുമായി എത്തിയിരിക്കുകയാണ് ടീം മാനേജ്മെന്റ്.

ടീമിന്റെ പല മോശം സാഹചര്യങ്ങളിലും ടീമിനെ രക്ഷിച്ച ബോളറാണ് വരുൺ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു മോശം ഫോമിൽ ടീം സപ്പോർട്ട് ചെയ്യുമെന്നും കോച്ച് അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുണ്‍ ഇപ്പോള്‍ മാനസികമായി കൂടുതല്‍ കരുത്തനാണെന്നും കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ വരുണിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും താരം ഉടന്‍ തന്നെ തന്റെ താളം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവൻ തിരിച്ചു വരുമെന്നാണ് ടീം മാനേജ്‌മന്റ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ആദ്യ വിജയം ലക്ഷ്യമിട്ട് കൊൽക്കത്ത ഇന്ന് ഹൈദരാബാദിനെതിരെ ഇറങ്ങും.

Tags :

Recent News

Advertisement
WhiteswanTV Footer