മലപ്പുറം: തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ മണ്ഡലങ്ങളിൽ പോരാട്ടം കടുക്കുകയാണ്. കേരളം ഉറ്റു നോക്കുന്ന മറ്റൊരു മണ്ഡലമാണ് തിരൂർ. മുസ്ലീം ലീഗിൻ്റെ ഉറച്ച കോട്ടയാണ് ഇവിടം. സ്ലീം ലീഗിൻ്റെ കോട്ടയാണെങ്കിലും 2006ൽ എൽഡിഎഫ് ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ പീന്നീട് മണ്ഡലം മുസ്ലീം ലീഗ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇത്തവണയും തിരൂരിനെ പച്ച പുതപ്പിക്കാൻ സാധിക്കുമെന്നുതന്നെയാണ് ലീഗിൻ്റെയും യുഡിഎഫിൻ്റെയും കണക്കു കൂട്ടൽ.
തിരൂർ നഗരസഭയും വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കല്പകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് നിലവിൽ തിരൂർ മണ്ഡലം. മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് യുഡിഎഫാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം യുഡിഎഫ് ക്യാമ്പിന് കൂടുതൽ പ്രതീക്ഷ നൽകുമ്പോൾ പച്ചകോട്ടയിൽ എങ്ങനെ വിള്ളൽ വീഴാത്താമെന്നാണ് എൽഡിഎഫ് നോക്കുന്നത്.
കഴിഞ്ഞ തവണ വൈപ്പിനിൽനിന്നും സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച വി അബ്ദുറഹ്മാനാണ് എൽഡിഎഫിനുവേണ്ടി രംഗത്ത് ഇറങ്ങുന്നത്. അബ്ദുറഹ്മാൻ്റെ സ്വന്തം നാടാണ് തരൂർ. യുഡിഎഫിനുവേണ്ടി മുൻ എംഎൽഎതന്നെയാണ് രംഗത്ത് ഇറങ്ങുന്നത്. കെ നാരായണൻ മാസ്റ്ററാണ് ബിജെപി സ്ഥാനാർഥി.




