ബെംഗളൂരു: കർണാടകയിലെ മല്ലടിഹള്ളിയിൽ അപവാദ പ്രചാരണത്തെ തുടർന്ന് 22കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രാഘവേന്ദ്ര ആയുർവേദ കോളേജിലെ ബിഎഎംഎസ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. സഹപാഠികളുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
വിദ്യാർത്ഥിനി കോളേജിലെ ഒരു അധ്യാപകുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാൽ ഇത് പ്രണയബന്ധമെന്ന് തെറ്റായി പ്രചരിപ്പിച്ച് സഹപാഠികൾ പരിഹസിച്ചതായും പിതാവ് ഉമാശങ്കർ ആരോപിച്ചു. ഇത്തരത്തിലുള്ള പരിഹാസവും അപവാദങ്ങളും വിദ്യാർത്ഥിനിക്ക് മാനസിക വേദനയുണ്ടാക്കിയതായി കുടുംബം വ്യക്തമാക്കി. സംഭവത്തിന് മുമ്പ് വിദ്യാർത്ഥിനി ആത്മഹത്യ കുറിപ്പ് എഴുതിയതും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.















