Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ത്രികോണപ്പോരിന് തയ്യാറെടുത്ത് പൂഞ്ഞാര്‍; വിട്ടുകൊടുക്കാതെ മുന്നണികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ത്രികോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ ഏറെയാണ്. തിരഞ്ഞെടുപ്പുകളിൽ എക്കാലത്തും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാർ. രാഷ്ട്രീയത്തിന് ഉപരിയായി വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്ന മണ്ഡലമായാണ് പൂഞ്ഞാർ. പലപ്പോഴും വാശിയേറിയ പോരാട്ടങ്ങൾക്കും അപ്രതീക്ഷിതമായ ജനവിധികൾക്കും സാക്ഷിയാകുന്ന മണ്ഡലം കൂടിയാണിത്.

പി സി ജോർജ് എന്ന രാഷ്ട്രീയ നേതാവിനെ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലം പൂഞ്ഞാറിലെ രാഷ്ട്രീയം കറങ്ങിയത്. 1996 മുതൽ തുടർച്ചയായി 25 വർഷമാണ് അദ്ദേഹം പൂഞ്ഞാർ മണ്ഡലത്തിലെ പ്രതിനിധി ആയത്. 2001ലും 2006ലും എൽഡിഎഫിനൊപ്പം വിജയിച്ച പി സി 2011ൽ കെ എം മാണിയോടൊപ്പം ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി. 2016 ൽ ഒരു മുന്നണികളും ഇല്ലാതെ ഒറ്റക്ക് ജയിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയിച്ചതോടെ 25 വർഷത്തെ പി.സി യുടെ ആധിപത്യം അവസാനിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങളും ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നടത്തിയ വിവാദ പ്രസ്താവനകളും പൂഞ്ഞാറിലെ വോട്ടർമാരെ ചൊടിപ്പിച്ചു. ഇത്തവണ എൽഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെയാണ് പൂഞ്ഞാറില്‍ പോരിനിറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സെബാസ്റ്റ്യൻ എം ജെ കളത്തിലിറങ്ങും. ഇടതും വലതും മാറി മാറി ഓടിനടന്ന പി.സി ഇത്തവണ വോട്ട് ചോദിക്കുന്നത് ബിജെപിയുമായി ചേർന്നാണ്. ഇത്തവണ താമര പി.സിയെ തുണക്കുമോ എന്നത് കാത്തിരിക്കാം.

Tags :

Recent News

Advertisement
WhiteswanTV Footer