Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവും: പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്ന് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റു ചെയ്യാൻ ബിജെപി സർക്കാരിന് വഴിയൊരുക്കിയത് കോൺഗ്രസിന്റെ നടപടികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

2022-23 ക്രിസ്മസ്, പുതുവത്സര ആഘോഷ സമയത്ത് ഛത്തീസ്ഗഢിൽ ഗോത്രവിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ ആക്രമിച്ച സംഭവത്തെ കുറിച്ചും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് അവിടെ കോൺഗ്രസ് ഭരണമായിരുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ സ്വഭാവം അടിസ്ഥാനമാക്കി സിപിഎമ്മിനെ വിലയിരുത്താൻ രാഹുൽ ഗാന്ധി ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement
WhiteswanTV Footer