കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി 20ക്ക് കനത്ത തിരിച്ചടി. പൂതൃക്ക പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണം നഷ്ടമായത്. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവും പൂജ ജോമോന്‍ ഉയര്‍ത്തുന്നുണ്ട്.
മുന്‍പ് രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരണപ്പെട്ടെന്നും ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നാണ് പൂജ ജോമോന്‍ ആരോപിച്ചത്.
നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീടാണ് നറുക്കെടുപ്പ് നടത്തിയത്.




