വാഷിങ്ടണ്‍: ഇറാനില്‍ വെടിനിര്‍ത്തല്‍ രണ്ടാഴ്ച കൂടി നീട്ടുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തികരിച്ചു. ഇറാനുമായുള്ള ദീര്‍ഘകാല സമാധാന കരാര്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള പ്രധാന തര്‍ക്കവിഷയങ്ങളില്‍ ഭൂരിഭാഗത്തിലും ധാരണയായെന്നും ട്രംപ് പറഞ്ഞു.
ഹോര്‍മൂസ് കടലിടുക്ക് ഉടനടി പൂര്‍ണ്ണമായും സുരക്ഷിതമായും തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ പ്രതികരണം.




