Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ധുരന്ധർ രണ്ടാം ഭാഗത്തിന്റെ ആരാധകർ നാസികളാണെന്ന് പോസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന കിരീടമണിഞ്ഞുകൊണ്ട് ഇപ്പോഴും കുതിപ്പ് തുടരുകയാണ് രൺവീർ സിങ് നായകനായ ധുരന്ധർ: ദി റിവഞ്ച്. ഇന്ത്യയിൽ മാത്രം 1048.42 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം പ്രൊപ്പഗണ്ടാ സിനിമയാണെന്ന ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും പ്രേക്ഷക പിന്തുണ തുടരുകയാണ്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ വിശാൽ ഭരദ്വാജ് നടത്തിയ ഒരു സോഷ്യൽ മീഡിയ ഇടപെടൽ വിവാദമായി.

ഇൻസ്റ്റാഗ്രാമിൽ “ധുരന്ധർ 2 കാണുന്നവർ നാസികളാണ്” എന്ന അർത്ഥം സൂചിപ്പിക്കുന്ന ഒരു റീൽ വിശാൽ ഭരദ്വാജ് ലൈക്ക് ചെയ്തതാണ് വിവാദത്തിന് കാരണം. ഈ റീലിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. റീലിൽ, അഡോൾഫ് ഹിറ്റ്ലർ നയിച്ച നാസി കാലഘട്ടത്തിലെ പ്രശസ്തമായ ഒരു ചിത്രം ഉപയോഗിച്ചിരുന്നു. 1936-ൽ എടുത്ത ആ ചിത്രത്തിൽ, എല്ലാവരും നാസി സല്യൂട്ട് ചെയ്യുമ്പോൾ ഓഗസ്റ്റ് ലാൻഡ്‌മെസെർ മാത്രം സല്യൂട്ട് ചെയ്യാതെ നിൽക്കുന്ന ദൃശ്യമാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ ചര്‍ച്ചയാണ് നടക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer