കണ്ണൂർ: പോളിംഗ് കേന്ദ്രത്തിൽ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ പ്രവേശിക്കുമ്പോൾ അനുയായിയോടൊപ്പമാണ് എത്തിയതെന്നാണ് ആരോപണം. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതും വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയതുമാണ് പ്രധാന ആരോപണങ്ങൾ. ദൃശ്യങ്ങളോടുകൂടിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.




