ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയെ എഐഎഡിഎംകെ സ്ഥാപകനും നടനുമായിരുന്ന എംജിആറുമായി താരതമ്യം ചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി എംജിആര്‍ തന്റെ ജീവിതകാലത്തുടനീളം ജനങ്ങളെ സേവിക്കുകയും തന്റെ സ്വത്തുക്കള്‍ ബധിരരും മൂകരുമായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി എഴുതിവെക്കുകയും ചെയ്ത മഹാനായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
‘ദൈവമായി ഞങ്ങള്‍ കരുതുന്ന എംജിആറുമായി അദ്ദേഹത്തെ താരതമ്യം ചെയ്യരുത്. സിനിമയില്‍ നിന്ന് സമ്പാദിച്ച പണം എംജിആര്‍ ജനങ്ങള്‍ക്കായി ചെലവഴിച്ചു, ജീവിതകാലം മുഴുവന്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രയത്നിച്ചു. മരണശേഷം അദ്ദേഹം തന്റെ സ്വത്തുക്കള്‍ ബധിരരും മൂകരുമായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ദാനം ചെയ്തു. ആ ഉത്തമനായ മനുഷ്യനാണ് ഞങ്ങളുടെ നേതാവ്, വിജയ് അങ്ങനെയുള്ള ഒരാളൊന്നുമല്ല’- പളനിസ്വാമി പറഞ്ഞു.




