Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യാത്രാ ദുരിതം അവസാനിക്കുന്നു; ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടാന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങൾ വഴിയുള്ള വിമാനയാത്രകളിൽ നിയന്ത്രണം വന്നതോടെ ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാൻ തീരുമാനിച്ച് ബ്രിട്ടീഷ് എയർവേസ്. വേനൽക്കാല അവധി കൂടി കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ലണ്ടനിലേക്കും തിരിച്ചും കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും.

ഇതോടെ ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിൽ നിന്ന് ആഴ്ചയിൽ നടത്തുന്ന സർവീസുകളുടെ എണ്ണം 70 ആകും. ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ നേരിടുന്ന തടസ്സങ്ങൾ കാരണം നേരിട്ടുള്ള വിമാനയാത്രകൾക്ക് ഡിമാൻഡ് വർധിച്ചതാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ജൂൺ 1 മുതൽ ഒക്ടോബർ 24 വരെ ബംഗളുരുവിൽ നിന്ന് ലണ്ടനിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ ഉണ്ടാകും.

ഏപ്രിൽ 7 മുതൽ മെയ് 31 വരെ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പ്രതിദിനം മൂന്ന് സർവീസുകൾ നടത്തും. ജൂൺ 1 മുതൽ കൂടുതൽ സീറ്റുകളുള്ള വലിയ എയർബസ് എ350 വിമാനങ്ങൾ ഈ റൂട്ടിൽ സർവീസ് തുടങ്ങും. മെയ് 15 മുതൽ മെയ് 31 വരെ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പ്രതിദിനം മൂന്ന് സർവീസുകളായി വർധിപ്പിക്കും.

Tags :

Recent News

Advertisement
WhiteswanTV Footer