Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ വിദ്യാർഥി ആത്മഹത്യ: അധ്യാപകന്റെ ക്രൂരതകൾ തുറന്നുപറഞ്ഞ് വിദ്യാർഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം തങ്ങളെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ജാതിയുടെയും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ പരിഹസിച്ചിരുന്നതായും വിദ്യാർഥിനിയായ നയന നിഷികാന്ത് വെളിപ്പെടുത്തി.

​പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉത്തരക്കടലാസുകൾ വലിച്ചെറിയുക, വൈവ തടസ്സപ്പെടുത്തുക തുടങ്ങിയ ക്രൂരമായ നടപടികൾ അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. തനിക്കെതിരെ പരാതിപ്പെടുന്ന പെൺകുട്ടികളെ ആൺകുട്ടികളെ വിട്ട് മർദിപ്പിക്കാറുണ്ടെന്നും നയന ആരോപിച്ചു. രക്ഷിതാക്കളോട് വിദ്യാർഥികളെക്കുറിച്ച് മോശമായി സംസാരിക്കുന്നതും ഇയാളുടെ പതിവാണ്.

​ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു വർഷം മുൻപ് വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ പരാതിയെത്തുടർന്ന് ഡോ. റാമിനെ രണ്ടു മാസം സസ്പെൻഡ് ചെയ്തിരുന്നു. നിതിൻ രാജിന്റെ ആത്മഹത്യയിൽ ഡോ. റാമിനും ഡോ. സംഗീത നമ്പ്യാർക്കുമെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് അവസാന വർഷ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് കോളജിന് നിലവിൽ അവധി നൽകിയിരിക്കുകയാണ്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer