Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ബൈ ബൈ പിണറായി’ ഫ്‌ളക്‌സ് തര്‍ക്കം; 7 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കളമശ്ശേരിയിൽ ‘ബൈ ബൈ പിണറായി’ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് കോൺഗ്രസ് ഓഫിസിന് നേർക്ക് ആക്രമണമെന്ന് പരാതി. കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോൺഗ്രസ് ഓഫിസ് ആയ ഇന്ദിരാ ഭവൻ അടിച്ചു തകർത്തെന്ന പരാതിയിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കം ഏഴു പേർക്കെതിരെ ചെങ്ങമനാട് പൊലീസ് കേസ് എടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി അനിൽ, പ്രവർത്തകരായ ലൂയിസ്, തമ്പി, വിപിൻ, ജോണി, ജ്യോതിഷ്, ഷൈജൻ എന്നിവർക്കെതിരെയാണ് കേസ്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

കൊന്നുകളയുമെന്ന് ആക്രോശിച്ച് തിങ്കളാഴ്ച രാത്രി 9.30ഓടെ മാരകായുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. മാരകായുധങ്ങളുമായി എത്തിയ സംഘം കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ഓഫീസിന് 5,000 രൂപയുടെയെങ്കിലും നഷ്ടമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രി പി രാജീവാണ് ഇവിടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി.

Tags :

Recent News

Advertisement
WhiteswanTV Footer