Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കുന്നുകരയും ചെങ്ങമനാടും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഒമ്പത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 19 പേർ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

കുന്നുകര പഞ്ചായത്തിൽ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 24 പേരിൽ ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്ങമനാട്ടിൽ നാല് പേർ ചികിത്സ തേടിയിട്ടുണ്ട്.

ബാധിത പ്രദേശങ്ങളിൽ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പെട്ടെന്ന് ഉയരുന്ന പനി, സന്ധിവേദനയും നീർവീക്കവും (കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ), പേശിവേദന, തലവേദന, ക്ഷീണം, ചിലപ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് അധികൃതർ നിർദേശിച്ചു.

രോഗബാധിതർ കൊതുകുകടിയേറ്റൽ ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം സ്വീകരിക്കുകയും വേണം. ഈഡിസ് കൊതുകുകളാണ് രോഗം പകരുന്നതിനാൽ, ഉറവിട നിർമാർജനവും പകൽ സമയത്ത് കൊതുകുകടിയിൽ നിന്നുള്ള സംരക്ഷണവും നിർണായകമാണ്. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

കൊതുകുകൾ പെരുകാൻ ഇടയുള്ള സാഹചര്യം കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 2023ലെ പൊതുജനാരോഗ്യ നിയമപ്രകാരം ഇത്തരം വീഴ്ചകൾക്ക് 10,000 രൂപ വരെ പിഴ ചുമത്തും.

Tags :

Recent News

Advertisement
WhiteswanTV Footer