ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. തുടർച്ചയായ ജയം തുടരാനാകും ആർസിബി ഇന്നിറങ്ങുക. കളിച്ച നാല് മത്സരങ്ങളിലും 200 റണ്‍സിൽ അധികം റൺസാണ് ആർസിബി അടിച്ചുകൂട്ടിയത്. അതിനാൽ തന്നെ സീസണിലെ ശക്തരായ ബാറ്റിംഗ് നിറയാൻ ടീമിനുള്ളത്. വിരാട് കോഹ്‌ലി, സാള്‍ട്ട്, രജത് പാട്ടിദാർ, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ റൺവേട്ടക്ക് തടയിടുക എന്നത് ലക്‌നൗവിന്റെ ബോളർമാരുടെ മുന്നിലുള്ള വലിയൊരു കടമ്പയാണ്.
മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, റിഷഭ് പന്ത്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, അബ്ദുല്‍ സമദ് എന്നിവരാണ് ലക്‌നൗവിന്റെ തുറുപ്പുചീട്ട്. എന്നിരുന്നാലും സ്ഥിരതയോടെ കളിയ്ക്കാൻ ഇവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു തിരിച്ചടിയായേക്കും. എന്നാൽ, പുത്തന്‍ താരോദയമായ മുകുള്‍ ചൗധരിയില്‍ ലക്‌നൗവിന് പ്രതീക്ഷയേറെയാണ്. ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ നാല് എണ്ണത്തിലും ജയം ആർസിബിയോട് ഒപ്പമായിരുന്നു. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.




