തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആര് മുഖ്യമന്ത്രിയാവണമെന്ന് സോഷ്യല്‍ മീഡിയയില്‍ തീരുമാനങ്ങള്‍ വരുന്നത് അനാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദ്യം വോട്ടെണ്ണം, പിന്നെ ജയിക്കണം. അപ്പോള്‍ ഹൈക്കമാന്‍ഡ് എല്ലാം തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
താനെന്തായാലും ഈ വിവാദത്തില്‍ പങ്കെടുക്കുന്നില്ല. താനൊരു വിവാദത്തിനുമില്ല. സോഷ്യല്‍ മീഡിയയില്‍ ഒന്നും പറയാനും പോകുന്നില്ല. അതെല്ലാം പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ത്തും. കെ സുധാകരന്‍ നല്ലൊരു സുഹൃത്താണ്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യമാണ്. ഈ വിവാദത്തില്‍ ഒരു അര്‍ത്ഥവുമില്ലെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യല്‍ മീഡിയയിലൂടെയല്ലെന്നും ചെന്നിത്തല പറഞ്ഞു.




