ബെംഗളൂരു: ഐപിഎൽ ആവേശങ്ങൾ കത്തിപ്പടരുകയാണ്. ഇപ്പോഴിതാ, ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡിജെയ്‌ക്കെതിരേ പരാതി നൽകിയിരിക്കുകയാണ് സിസ്കെ. മത്സരത്തിനിടയിൽ ദോശ, ഇഡ്ലി, സാമ്പാർ, ചട്ണി എന്ന ഗാനത്തിന്റെ ട്രാക്ക് പ്ലേ ചെയ്തതിനെതിരെയാണ് സിഎസ്‌കെ പരാതി നൽകിയിരിക്കുന്നത്. ഏപ്രിൽ അഞ്ചിനായിരുന്നു സിസ്കെയും ബെംഗളൂരുവും തമ്മിലുള്ള മത്സരം നടന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ, ചെന്നൈയിൽ നടന്ന ഒരു മത്സരത്തിന് മുമ്പ് ആർസിബി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ഇതേ പാട്ട് പാടിയത് വിവാദമായിരുന്നു.സാധാരണയായി ഡിജെകൾ ഹോം ടീമിനെ പിന്തുണയ്ക്കാറുണ്ടെങ്കിലും ചിന്നസ്വാമി സ്റ്റേഡിയത്തിൽ അത് എതിർ ടീമിലെ കളിക്കാരെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു എന്നാണ് ടീം മാനേജ്മെന്റിന്റെ ആരോപണം.




