എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ ചോദ്യം ചെയ്തിരിക്കുകയാണ് പോലീസ്. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ ബോബി കുര്യൻ സഹായിച്ചു എന്ന സംശയത്തിലാണ് പോലീസ് ചോദ്യം ചെയ്തത്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇത്തരത്തിലുള്ള ഒരു കേസിനെ കുറിച്ചറിയുന്നതെന്നാണ് ബോബിയുടെ മൊഴി. എന്നാൽ, ബോബിയുടെ മൊഴി വിശ്വാസത്തിലെടുക്കാത്ത പോലീസ് ചോദ്യം ചെയ്യലിനായി ഇനിയും വിളിപ്പിച്ചേക്കും.
സിനിമാ ലൊക്കേഷനില്‍ വെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി നൽകിയ പരാതി. എന്നാൽ, വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്തിന്റെ വാദം. നിലവില്‍ ജാമ്യത്തിലാണ് രഞ്ജിത്ത്.




