ന്യൂഡൽഹി: ഏഴ് വർഷമായി സോഷ്യൽ മീഡിയകളിലൂടെ സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ പ്രതി പിടിയിലായി. ഡേറ്റിംഗ് ആപ്പുകൾ, മാട്രിമോണിയൽ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി 500-ൽ അധികം സ്ത്രീകളെയാണ് ഇയാൾ പറ്റിച്ചത്. 35-കാരനായ ആനന്ദ് കുമാറെന്ന പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാളെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തട്ടിപ്പിനായി 30-ൽ അധികം വ്യാജ പ്രൊഫൈലുകളാണ് ഇയാൾ ഉണ്ടാക്കിയത്. ഓരോന്നിലും പല ഐഡന്റിറ്റികളിലായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇരകളായ ഒരു സ്ത്രീയെപ്പോലും നേരിൽ കാണാതെയാണ് ഇയാൾ ഇത്രയും വലിയ തട്ടിപ്പ് നടത്തിയിരുന്നത്.




