മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ വീണ്ടും ശക്തമാവുകയാണ്. മുഖ്യമന്ത്രി ചർച്ചകളിൽ വീണ്ടും പരസ്യമാക്കി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുന്നത് ശരിയല്ല. ഭൂരിപക്ഷമുണ്ടാക്കാനും യുഡിഎഫിനെ അധികാരത്തിലേറ്റാനും വെയില്‍കൊണ്ട നിരവധി പ്രവര്‍ത്തകരുണ്ട്. അവരെ നിരാശരാക്കരുതെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകൾ എണ്ണിക്കഴിഞ്ഞതിന്റെ ശേഷം മാത്രം തീരുമാനമെടുക്കാമെന്നാണ് പിഎംഎ സലാം പ്രതികരിച്ചത്.


