കൊച്ചി: വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജു വര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. ഇത് താന്‍ അഭിനയിച്ചതല്ലെന്നും ആരും ചതിയില്‍പ്പെടരുതെന്നും അജു ഫെയ്സ്ബുക്കില്‍ കുറിച്ചു. പരസ്യം ശ്രദ്ധയില്‍ പെട്ടതോടെ താരം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഈസി പേഴ്സണല്‍ ലോണ്‍ എന്ന പേരില്‍ കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പരസ്യം. പരസ്യത്തില്‍ അജു വര്‍ഗീസിന്റെ ചിത്രമാണ് അഴര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുപോലെ മറ്റ് ചലച്ചിത്ര താരങ്ങളുടെ ചിത്രം ഉപയോഗിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം പ്രചരിക്കുന്നുണ്ട്.




