Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെടിക്കെട്ട് ദുരന്തം; തൃശൂര്‍ പൂരം, പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടുകള്‍ നിരോധിച്ചേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിനായുള്ള ഒരുക്കത്തിനിടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായ സാഹചര്യത്തില്‍ ഉത്സവ വെടിക്കെട്ടുകള്‍ നിരോധിച്ചേക്കും. തൃശൂര്‍ പൂരം, പാവറട്ടി തിരുന്നാള്‍ എന്നിവയുടെ വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ സാധ്യത. വീര്യം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചുള്ള മിതമായ വെടിക്കെട്ടിനു മാത്രമായിരിക്കും അനുമതി. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയിലെ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല്‍പ്പതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതു സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

Recent News

Advertisement
WhiteswanTV Footer