Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊന്നു; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആൽവാർ സ്വദേശി രാഹുലിനെയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കൈലാഷ് പ്രദേശത്തെ വീട്ടിൽ 22-കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിൽ ബലംപ്രയോഗിച്ച് ആരും കയറിയതിന്റെ തെളിവുകൾ കണ്ടെത്താനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാഹുൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് പോലീസ് കണ്ടു. തുടർന്ന് നടത്തിയ തിരച്ചിലിൽ ദ്വാരകയിലെ ഒരു ഹോട്ടലിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

ഒരു മാസം മുൻപ് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഓൺലൈൻ ഗെയിമിംഗിന് അടിമയായ ഇയാൾ പലരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ജോലി നഷ്ടപ്പെട്ടു. സംഭവദിവസം ആൽവാറിൽ നിന്ന് ഡൽഹിയിലെത്തിയ പ്രതി കവർച്ച ലക്ഷ്യമിട്ട് വീട്ടിൽ പ്രവേശിച്ചു. കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അകത്ത് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈൽ ചാർജർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടിൽ നിന്ന് സാധനങ്ങൾ കവർന്നു.

പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇതിന് മുൻപും മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു. മരിച്ച യുവതി ഐഐടി ബിരുദധാരിയും കഴിവുള്ള നർത്തകിയുമായിരുന്നു. വിവിധ നൃത്തമത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. യുവതി യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix