Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മകനെ കാണാതായത്.

പടക്കനിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ഗിരീഷിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ചികിത്സയ്ക്കിടെ ബോധം തെളിയുന്ന ഓരോ സമയത്തും മകനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും.

തിരുവമ്പാടി ദേവസ്വത്തോടും ഫെസ്റ്റിവൽ കമ്മിറ്റിയോടും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. സ്ഫോടനത്തിൽ മൃതദേഹം പോലും കണ്ടെത്താനാകാത്ത നിലയിൽ കാണാതായവരുടെ പട്ടികയിലാണ് ഇദ്ദേഹം ഉൾപ്പെട്ടിരിക്കുന്നത്.

കാണാതായവർക്കായുള്ള തിരച്ചിലും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളും തുടരുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിനെക്കുറിച്ച് മന്ത്രിതല ചർച്ചകൾ പുരോഗമിക്കുന്നു. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തണമെന്നാണ് പാറമേക്കാവ് ദേവസ്വം ഉൾപ്പെടെയുള്ളവർ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer