രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കേരളം ചുട്ടുപൊള്ളുകയാണ്. ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട് ഒരാഴ്ച കൂടി നീണ്ടുനില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. കര്‍ണാടകയ്ക്കും ആന്ധ്രപ്രദേശിനും മഹാരാഷ്ട്രയ്ക്കും മുകളില്‍ വായുമര്‍ദ്ദം കൂട്ടി മഴമേഘങ്ങളെ തടയുന്ന പ്രത്യേക ആന്റീസൈക്ലോണ്‍ എഫക്ട് തുടരുന്നതാണു മലയാളിയെ ഈ ഏപ്രിലില്‍ പൊള്ളിക്കുന്നത്.
മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും സകല ജീവനുകളും കഷ്ടപ്പെടുകയാണ്. രാവിനും പകലിനും ഒരേ ക്രൗര്യം. പുറത്തിറങ്ങിയാല്‍ സൂര്യതാപത്തെ തടുക്കാന്‍ പലവിധ തന്ത്രങ്ങള്‍ പയറ്റുകയാണ് ജീവജാലങ്ങള്‍. പാമ്പുകള്‍ അമിതമായി അപകടകാരികളാകുന്നതിന് പിന്നിലെ വില്ലനും ചൂട് തന്നെ. പതിവില്ലാത്ത വിധം കേരളത്തെ വറച്ചട്ടിയിലാക്കുന്ന പ്രതിഭാസത്തിന്റെ പേരാണ് എതിര്‍ചുഴലി. ഇതാണ് മഴമേഖങ്ങളെ തമ്മില്‍ അകറ്റി മഴ ഇല്ലാതാക്കുന്നത്.




