വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ 21 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങളുടെയും അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഉന്നതതല ചർച്ചയാണിത്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്ന 10 ദിവസത്തെ വെടിനിർത്തൽ കരാർ ഈ തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നീട്ടൽ. പുതുക്കിയ ധാരണപ്രകാരം കരാറിന് ഇനി മൂന്ന് ആഴ്ച കൂടി കാലാവധി ലഭിക്കും.
ഇത് മേഖലയിൽ സമാധാനം ഉറപ്പാക്കാനും കൂടുതൽ നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുക്കാനുമുള്ള അവസരമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ പോലും ഇസ്രയേൽ ആക്രമണം തുടരുന്നതായി റിപ്പോർട്ടുകൾ ഉയരുന്നത് കരാറിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണ്.




