Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മമതയുടെ നുണകൾക്ക് ആയുസ്സില്ല, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ രേഖപെടുത്തിയത് 90 ശതമാനത്തിലധികം പോളിങാണ്. ഇത്തരത്തിലുള്ള ഉയർന്ന പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചനയാണെന്ന് അമിത് ഷാ. മമത ബാനർജിക്ക് ഇനി നിലനിൽപില്ല ബംഗാളിൽ നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനത്തിന് വലിയ ഉത്സാഹമാണ്. മമതയുടെ കാലത്ത് പതിനായിരം കോടിരൂപയുടെ അഴിമതിയാണ് നടന്നത്. അതുകൊണ്ട് തന്നെ, മണ്ണിൻ്റെ മകൻ ബംഗാളിൽ മുഖ്യമന്ത്രിയാകും ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ളയാളാകും മുഖ്യമന്ത്രി എന്നും പറഞ്ഞു. പോളിംഗ് ശതമാനത്തിലെ വർധന ഭരണ വിരുദ്ധ വികാരമെന്ന് വ്യക്തമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തിൽ 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടുമെന്നും മമതയുടെ നുണകൾക്ക് ഇനി ആയുസില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
WhiteswanTV Footer