ചെന്നൈ: ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.)യിൽ കൂടുതൽ അമൃത് ഭാരത് തീവണ്ടികൾ നിർമ്മിക്കാനൊരുങ്ങുന്നു. ഇതിനായി റെയിൽവേ ബോർഡ് അഞ്ച് പുതിയ ട്രെയിനുകൾക്ക് അനുമതി നൽകി. ഐസിഎഫ് പ്ലാന്റിൽ മൊത്തം 200 അമൃത് ഭാരത് തീവണ്ടികൾ നിർമ്മിക്കുകയാണ് ലക്ഷ്യം. നിലവിൽ രാജ്യത്തുടനീളം 30 റൂട്ടുകളിൽ 60 അമൃത് ഭാരത് തീവണ്ടികൾ സർവീസ് നടത്തുകയാണ്.
പുതിയതായി നിർമ്മിക്കുന്ന അഞ്ച് തീവണ്ടികൾ ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ പ്രവർത്തിക്കുമെന്നാണ് സൂചന. കേരളത്തിലേക്കും സർവീസ് ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിന് പിന്നാലെയാണ് ഐസിഎഫിന് അമൃത് ഭാരത് ട്രെയിനുകൾക്കായുള്ള കൂടുതൽ ഓർഡർ ലഭിക്കുന്നത്. വന്ദേഭാരതിനെപ്പോലെ വേഗതയും സുരക്ഷയും സൗകര്യങ്ങളും ഉള്ളതാണ് അമൃത് ഭാരത് ട്രെയിനുകൾ. പുഷ്-പുൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ട്രെയിനുകളുടെ നിർമ്മാണം നടക്കുന്നത്.








