തൃശ്ശൂർ: ലോകപ്രശസ്തമായ തൃശ്ശൂർ പൂരത്തിന്റെ വിളംബരച്ചടങ്ങുകൾ ആരംഭിച്ചു. പൂരത്തിന്റെ തലേ ദിവസം നടക്കുന്ന പരമ്പരാഗത ചടങ്ങുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്ന് തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് പ്രധാന ചടങ്ങ്. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.
രാവിലെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ച് മണികണ്ഠനാലിലൂടെ ശ്രീമൂലസ്ഥാനത്ത് എത്തി. അവിടെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം നടന്നു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കേഗോപുര വാതിൽ വഴി പുറത്തേക്ക് എഴുന്നള്ളിപ്പ് പൂർത്തിയാക്കി. ശിവരാത്രിയും പൂരത്തിന്റെ തലേന്നും മാത്രമാണ് ഈ വാതിൽ തുറക്കുന്നത്.
നാളെയാണ് വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം നടക്കുന്നത്. രാവിലെ 11.30ന് മഠത്തിൽ വരവ് പഞ്ചവാദ്യം, ഉച്ചയ്ക്ക് 2.30ന് ഇലഞ്ഞിത്തറ മേളം, വൈകിട്ട് 5ന് കുടമാറ്റം എന്നിവ നടക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ തുടർന്ന് സാംപിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. കുടമാറ്റത്തിന്റെ സമയവും കുറച്ചിട്ടുണ്ട്. എന്നാൽ മേളം, ആനകൾ, മേളക്കാരുടെ എണ്ണം എന്നിവയിൽ മാറ്റമില്ല.
ഇരു വിഭാഗങ്ങൾക്കും 15 ആനകൾ വീതം കുടമാറ്റത്തിൽ അണിനിരക്കും. ഏകദേശം 15 മിനിറ്റ് നീളുന്ന കുടമാറ്റത്തിൽ പതിനഞ്ചോളം കുടകൾ വീതം ഉയർത്തുമെന്നാണ് പ്രതീക്ഷ. ആചാരപരമായ കതിനപൊട്ടിക്കൽ ഉൾപ്പെടെ ചടങ്ങുകൾ എല്ലാം തുടരുന്നുവെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
പൂരത്തിന്റെ വിളംബരച്ചടങ്ങുകൾ ആരംഭിച്ചു. പൂരത്തിന്റെ തലേ ദിവസം നടക്കുന്ന പരമ്പരാഗത ചടങ്ങുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്ന് തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് പ്രധാന ചടങ്ങ്. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.