ന്യൂഡൽഹി: ഡൽഹിയിൽ പൊലീസുകാരന്‍റെ വെടിയേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജാഫർപൂർ കലാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രദേശത്തെ ലേബർ കോളനിയിൽ താമസിക്കുന്ന തൊഴിലാളികൾ പാർട്ടിക്കിടെ ബഹളം വെച്ചതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. സമീപത്ത് താമസിക്കുന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ബഹളത്തെക്കുറിച്ച് പരാതിപ്പെടുകയും തൊഴിലാളികളുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെയാണ് ഉദ്യോഗസ്ഥൻ കൈയിലുണ്ടായിരുന്ന തോക്ക് എടുത്ത് വെടിയുതിർത്തത്. നിലവിൽ ഉദ്യോഗസ്ഥൻ ഒളിവിലാണ്.


