അഹമ്മദാബാദ്: ഗുജറാത്തില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കൊലപാതക ശേഷം കണ്ടെത്താതിരിക്കാനായി മൃതദേഹം പെട്ടിയിലാക്കി സിമന്റ് ഒഴിച്ചു വെച്ചു. ഡയറ്റീഷ്യനായ ശില്‍പ സാല്‍വിയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ ഇരുപതിനായിരുന്നു ക്രൂരകൃത്യം നടത്തിയത്. ശില്‍പയുടെ മൃതദേഹം മരപ്പെട്ടിയിലാക്കി സലബത്പുരയിലെ തന്റെ പഴയ വീട്ടിലേക്ക് കൊണ്ടുപോയി. പതിനഞ്ചുവര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ സൂറത്തിലെ ഗോദധാരയിലായിരുന്നു മകനോടൊപ്പം താമസിച്ചിരുന്നത്. പിന്നീട് മകന് ഒരു കത്തെഴുതിവെച്ച് ഇയാള്‍ നാടുവിട്ടു. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സലബത്പുരയിലെ പഴയ വീട്ടിലെത്തിയതോടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ശില്‍പയുടെ ഭര്‍ത്താവ് വിശാല്‍ സാല്‍വി നിലവിൽ ഒളിവിലാണ്.


