Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണാ ജോര്‍ജിനെ KSU പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ല; എഎന്‍ ഷംസീര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തീരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധവുമായി ആക്രമിച്ചു എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അവിടെയുണ്ടായ സംഘര്‍ഷത്തില്‍ വീണാ ജോര്‍ജിന് പരിക്കേറ്റു. അവശയായ നിലയിലാണ് മന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ താന്‍ മുന്‍കൈ എടുത്തതെന്നും ഷംസീര്‍ പറയുന്നു.

മന്ത്രിയെ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യമാണ് നിര്‍വഹിച്ചത്. എന്റെ സഭയിലെ ഒരു അംഗം അവശയായി നില്‍ക്കുമ്പോള്‍ എന്നാ ശരി എന്നു പറഞ്ഞ് വന്ദേഭാരതില്‍ കയറി പോകുകയാണോ ചെയ്യേണ്ടതെന്ന് ഷംസീര്‍ ചോദിച്ചു. അപ്പോള്‍ ആവശ്യം അവശയായ മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ കാണിക്കുക എന്നതായിരുന്നു. മന്ത്രിക്ക് സ്വതന്ത്രമായി നടക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അല്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer